ശിവഗിരി തീര്‍ത്ഥാടനം: ഔഷധ – ഫലവൃക്ഷ തൈകള്‍ വിതരണത്തിനു സജ്ജമാകുന്നു

ശിവഗിരി : തീര്‍ത്ഥാടക ലക്ഷങ്ങളെ പ്രതീക്ഷിച്ച് ശിവഗിരി കര്‍മ്മയോഗ വിവിധ ഇനങ്ങളില്‍പ്പെട്ട ഫലവൃക്ഷതൈകള്‍ വിതരണത്തിനു സജ്ജമാക്കുന്നു. ശിവഗിരിയില്‍ നിന്നും ഫലവൃക്ഷതൈകള്‍ നാടാകെ ലഭ്യമാക്കി എവിടെയും നട്ടുവളര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എക്കാലവും ഇവിടെ പ്രധാന വഴിപാടു കൗണ്ടറിനടുത്തെ “ശിവഗിരി മഠം നഴ്സറി”യില്‍ നിന്നും പലതരം തൈകള്‍ ലഭ്യമാകുന്നുണ്ട്. തീര്‍ത്ഥാടനം, നവരാത്രി, ശാരദാ പ്രതിഷ്ഠാ വാര്‍ഷിക വേളയിലെ ശ്രീനാരായണധര്‍മ്മ മീമാംസാ പരിഷത്ത് , ഗുരുദേവജയന്തി, മഹാസമാധി, മാസ ചതയദിനം എന്നീ വേളകളിലൊക്കെ വര്‍ദ്ധിച്ച തോതില്‍ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. ഗുരുദേവന്‍ നട്ടുവളര്‍ത്തിയ പ്ലാവില്‍ നിന്നും ശേഖരിക്കുന്ന വിത്തു കിളിലര്‍പ്പിച്ചും ശിവഗിരി യില്‍ ഗുരുദേവ ശിഷ്യപരമ്പര നട്ടു വളര്‍ത്തിയ വിവിധ ഇനം മാവുകളില്‍ നിന്നുളള തൈകള്‍ ഏറെ പ്രീയപ്പെട്ടതായി ഭക്തര്‍ കൊണ്ടു പോകുന്നുണ്ട്. കൂടാതെ പുലാസന്‍, റംബുട്ടാന്‍, മാംഗോസ്റ്റിന്‍, മിറാക്കിള്‍ ഫ്രൂട്ട്, പിസ്താ, ബ്ലാക്ക്ബെറി, ബ്ലൂബെറി, സീതപ്പഴം, ബുഷ് ഓറഞ്ച് ഉള്‍പ്പെടെയുളളവയുടെ തൈകളും ഔഷധ വൃക്ഷങ്ങളായ കമണ്ഡലു, അശോകം, പൊന്നാങ്കണ്ണി ചീര, മൃതസഞ്ജീവനി, കറുകപ്പട്ട തുടങ്ങി അമ്പതില്‍പ്പരം ഇനങ്ങളും വിതരണത്തിനുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭ്യമാകും. ശിവഗിരി മഠത്തിലും ആശ്രമശാഖകളിലും സേവനമനുഷ്ഠിക്കുന ശിവഗിരിമഠ കര്‍മ്മയോഗയുടെ നേതൃത്വത്തിലാണ് തൈകളുടെ ഉല്പാദനവും വിതരണവും നടക്കുന്നത്. ഇതിനകം രാജ്യതലസ്ഥാനം ഡല്‍ഹിയിലും വിദേശ രാജ്യങ്ങളിലും തൈകള്‍ ശേഖരിച്ചു കൊണ്ടു പോകാറുണ്ട്.